ഓര്‍മ്മകളുടെ പശപ്പില്‍
എന്നിലേക്കൊട്ടിച്ചേര്ന്ന നിന്റെ
സ്നേഹത്തിന്റെ ചിത്രം
പറിച്ചെറിയുവാനാഞ്ഞുവെങ്കിലും
എന്നത്തെയുംപോലെയിന്നുമൊരൂ
നോവിക്കുന്ന രക്തക്കറ എന്റെ
മനസ്സിന്റെ ഭിത്തിയില്‍ പതിച്ചുകൊണ്ടതെന്നിലേക്ക്
താഴ്ന്നിറങ്ങി..
നിറങ്ങള്‍ കൊഴിഞ്ഞുവീണ
സ്വപ്നങ്ങളില്‍ അതിന് നിഴലെനിക്ക്
കൂട്ടുനില്ക്കവേ
ഇന്നലകളെന്നിലേക്ക് നടന്ന
വഴികളില്‍ നിന്റെ
കാല്പ്പെരുമാറ്റത്തിന്റെ
ഇലയനക്കങ്ങള്‍ പിടഞ്ഞു.
നിന്റെ മറവിതന്‍ ആഴങ്ങളില്‍
മരിച്ചുവെന്നിരിക്കിലും
മരവിച്ച ഏകാന്തതയിലും നിന്
കയ്യ് വിരലിന് ചൂടിലെനിക്ക്
പുനര്‍ജ്ജന്മം.
പകരത്തിനൊരു പകരംപോലുമില്ലന്ന-
റിവൂ ഞാന്‍..,
നിന്നിലേക്ക് പൂക്കാനും
കൊഴിയാനുമിനിയേറെ വസന്തങ്ങള്‍
ബാക്കിയാവുന്നെങ്ങിലും
കണ്ണീരിന് നനവുകളില്
ചിരിമരത്തിന് വിത്തുകള്‍
പാകി നീയൊരുക്കിയ
തണല്‍ വഴികളിലൂടെ ഞാന്നടന്നുന്നീങ്ങുന്നു.
എന്നിലേക്കൊട്ടിച്ചേര്ന്ന നിന്റെ
സ്നേഹത്തിന്റെ ചിത്രം
പറിച്ചെറിയുവാനാഞ്ഞുവെങ്കിലും
എന്നത്തെയുംപോലെയിന്നുമൊരൂ
നോവിക്കുന്ന രക്തക്കറ എന്റെ
മനസ്സിന്റെ ഭിത്തിയില്‍ പതിച്ചുകൊണ്ടതെന്നിലേക്ക്
താഴ്ന്നിറങ്ങി..
നിറങ്ങള്‍ കൊഴിഞ്ഞുവീണ
സ്വപ്നങ്ങളില്‍ അതിന് നിഴലെനിക്ക്
കൂട്ടുനില്ക്കവേ
ഇന്നലകളെന്നിലേക്ക് നടന്ന
വഴികളില്‍ നിന്റെ
കാല്പ്പെരുമാറ്റത്തിന്റെ
ഇലയനക്കങ്ങള്‍ പിടഞ്ഞു.
നിന്റെ മറവിതന്‍ ആഴങ്ങളില്‍
മരിച്ചുവെന്നിരിക്കിലും
മരവിച്ച ഏകാന്തതയിലും നിന്
കയ്യ് വിരലിന് ചൂടിലെനിക്ക്
പുനര്‍ജ്ജന്മം.
പകരത്തിനൊരു പകരംപോലുമില്ലന്ന-
റിവൂ ഞാന്‍..,
നിന്നിലേക്ക് പൂക്കാനും
കൊഴിയാനുമിനിയേറെ വസന്തങ്ങള്‍
ബാക്കിയാവുന്നെങ്ങിലും
കണ്ണീരിന് നനവുകളില്
ചിരിമരത്തിന് വിത്തുകള്‍
പാകി നീയൊരുക്കിയ
തണല്‍ വഴികളിലൂടെ ഞാന്നടന്നുന്നീങ്ങുന്നു.