നഗരമൊരു ഇംഗ്ലീഷ് സുന്ദരിയെപ്പോലെ എനിക്കു മുന്നിലൂടെ ഓടിയകന്നു കൊണ്ടിരുന്നു.ആ വെള്ളാരം കണ്ണുകളിലപ്പോഴും പുതിയ നിറങ്ങള്‍ പുതിയ ഗന്ധങ്ങള്‍ ...ഞാന്‍ ഇപ്പോഴുമറിയാത്ത എന്തൊക്കെയായി അവ മിന്നിമറഞ്ഞുകൊണ്ടിരുന്നു.ബസിനുള്ളിലപ്പോഴും തട്ടുപൊളിപ്പന്‍ പാട്ടിന്റെ കുപ്പിചീളുകള് ,പൊട്ടിച്ചിരിയുടെ വളപ്പൊട്ടുകള്‍......,എന്റെ കയ്യിലപ്പോഴും സുഹൃത്തിന്റെ നേര്‍ത്ത കയ്യ് വിരലുകളുടെ തണുപ്പ്..... ...., ഒരു ട്രാഫിക്ബ്ലോക്കിന്റെ അസ്വസ്ഥതയില്‍ തിളച്ചുമറിയുന്ന കുറെ മനുഷ്യരുടെ ഇടയിലേക്ക്എന്റെ ചിന്തകള്‍ ഒരു ചട്ട്കാലന്‍ നായയെപ്പോലെ മോങ്ങിനടന്നു .വീണും നിരങ്ങിയും ഓടിയും തളര്‍ന്നും അങ്ങനെയങ്ങനെ...ജീവിതമെന്ന മൂന്നക്ഷരത്തിന്റെ പല നിറങ്ങളുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ ഞാന്‍ വാക്ക് വറ്റിയ കാഴ്ചക്കാരാനായി...വരയന്കൈക്കാരന് പുറത്തേക്ക് വലിച്ചെറിഞ്ഞ ഒരു പോളിത്തീന്‍ കവറിനൊപ്പം ഞാന്‍ ഒരു കാക്കയെപ്പോലെപ്പോലെ പറന്നിറങ്ങി.അഴുകിയ യാഥാര്‍ത്ഥ്യങ്ങളില്‍ എനിക്കു മനം പിരട്ടി.വലിച്ചെറിഞ്ഞു വൃത്തിയായവന്റെ മുഖത്ത് കാഷ്ടിക്കുവനാണ് തോന്നിയത് ,പക്ഷേ തോന്നലുകള്‍ പലപ്പോഴും തോന്നലുകളായി അകന്നുപോകും..ട്രാന്‍സ്പോര്‍ട്ട് ബസിന്റെ തുരുന്ബിച്ച ജനലഴികളില്‍ വിഷാദം പാടകെട്ടിയ ഒരുപാട് മുഖങ്ങള്‍,എന്തെക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.നൂറുനൂറു ഹോണടികള്ക്കുള്ളില് എന്റെ കേള്‍വി മറ്റെന്തക്കെയോ കേള്ക്കനലഞ്ഞു.വാച്ചിന്റെ ചതുരാകൃതിയിലും വൃത്താകൃതിയിലും കണ്ണിട്ടുരുട്ടി ദേഷ്യം കേട്ടിവെയ്ക്കുന്നവരെക്കണ്ട് എന്റെ ചുണ്ടിലൊരു ചിരിതൂവലിഴഞ്ഞു. ബസിനുള്ളിലെ വിപ്ലവം കണ്ടിട്ടാവണം പാതി താഴ്ത്തിയ ചില്ലുജാലകത്തിലൂടെ ഒരു കുഞ്ഞുമുഖം ഞങ്ങളെ ക്വതുകത്തോടെ നോക്കിത്...പാതിപൊട്ടിച്ച ഏതോ സ്നാക്സ് പാക്കറ്റവന് നെഞ്ഞോടുചേര്ത്തുപിടിച്ചിരുന്നു.ഇനി അവനെല്ലാം ശാന്തം,ആ ന്യൂ ജെനറേഷന് ശാന്തിയില്‍ ഞാന്‍ അജിനോമോട്ടോമണത്തു.അകലങ്ങള്‍ അടുപ്പങ്ങളായി ദൂരെമറയവേ വീണ്ടും വിരസതയെന്നെ ചുറ്റിപ്പിടിച്ചു. ... 'ഏയ്എന്താ നിനക്ക് പറ്റീത്?ഒന്നും മിണ്ടാതെയിങ്ങനെ?' അവളുടെ ശബ്ദം വീണ്ടും എന്നെ അവരിലേക്ക് വിളിച്ചുണര്‍ത്തി.നിരര്‍ത്ഥകമായി ചിരിച്ചു വീണ്ടും പുറത്തേക്ക് നോക്കവേ ഞാന്‍ ചോദ്യങ്ങള്‍ക്കുത്തരമായി പുതിയ ചോദ്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുവാരുന്നു.എനിക്കിപ്പോഴും കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് നടക്കുന്ന ആ വലിയ കെട്ടിടം കാണാം.ഉറുബുകലെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ചലിച്ചുകൊണ്ടിരിക്കുന്ന കുറെയേറെപ്പേരെയും.ഇരുബ് വെള്ളമാകുന്ന ഈ തീപ്രാന്തന് വെയിലില്‍ അവരിതെങ്ങനെ......?ഞാനും എന്റെ ചിന്തകളും അവിടെ വിയര്‍ത്തൊലിച്ചുപോയി.അപ്പോഴും കാറിനുള്ളിലെ തടിച്ച സ്ത്രീ പുരട്ടിയ ലിപ്സ്ടിക് ചുവപ്പിച്ചതെന്റെ കണ്ണുകളെയാണ്.അങ്ങകലെ ചവട്ടുകൂന്ബാരങ്ങളില് വീര്‍ത്തുപൊട്ടിയ സ്വപ്നങ്ങള്‍ തിരയുന്ന കുറെ മനുഷ്യജന്മങ്ങള് അവര്‍ ചെയ്യുന്നതെല്ലാം വ്യക്തമായില്ലെങ്ങിലും അവരും ജീവിതംതന്നെയാവും അന്വേഷിക്കുന്നത്. മിനറല്‍വാട്ടര്‍ വായിലേക്ക് കമഴ്ത്തിയ അയാളുടെ കണ്ണില്‍ അക്ഷമ ഒരു തേരട്ടയെപ്പോലെ ചുരുണ്ടുവോ?ഒരു മിനറല്വാട്ടറിനും വൃത്തിയാക്കനാവാത്ത നമ്മുടെ മനസ്സുകളെപ്പറ്റിയോര്ത്തപ്പോള് എനിക്ക് ജാള്യത തോന്നി.ചെബിച്ച മുടിയില്‍ ചിരികരിഞ്ഞ മുല്ലപ്പൂക്കളും തിരുകി പാതിയുലഞ്ഞ സാരിയുടുത്ത ഒരമ്മ.അവളുടെ ശോഷിച്ച കയ്യില്‍തൂങ്ങി ഒരു പിഞ്ഞും ചെരിപ്പിടാത്ത യാഥാര്‍ത്ഥ്യമായി ഇവിടെ.ആ കുഞ്ഞുചിരിയുടെ തിളക്കം ആ പീലിക്കണ്ണ്കളിലേക്കെത്താതിരുന്നത് എന്നെ നോവിപ്പിച്ചു.ആ കുഞ്ഞിനേയും വലിച്ചുകൊണ്ട് അവര്‍ വണ്ടികള്‍ക്കിടയില്‍ എങ്ങോ മറഞ്ഞു.അവര്‍ക്കുപിന്നാലെ പോയ എന്റെ മനസ് വഴി തെറ്റി.വണ്ടികള്‍ പതുക്കെ നീങ്ങിത്തുടങ്ങവേ എന്റെ കാഴ്ചയെ ഫ്ലാറ്റുകള്‍ കൂര്‍ത്ത പല്ലുകളില്‍ ഞെരുക്കി.ജനല്മറക്കപ്പുറം ആകാശം നഷ്ടപ്പെടുന്ന ഈ മനുഷ്യജന്മങ്ങലാന്നോ ഈ നഗരത്തിന്റെ അവകാശികള്‍?ഇവരുടെ കാലടികളില്‍ ഒരു മെഴുകുതിരിപോലെ സ്വയം ഉരുകിയില്ലാതാകുന്ന മണ്ണിന്റെ മണമുള്ള ഒരുപാട് ജീവിതങ്ങള്‍.. .,മാഷ് പറഞ്ഞപോലെ,നിശബ്ദമായി പ്രകാശിക്കുന്ന, അഴുകിയ യാഥാര്‍ത്ഥ്യങ്ങളെ നെഞ്ചോടടക്കിയ ഈ പാവം ജനങ്ങളാണ് ഈ മണ്ണിന്റെ യദാര്‍ത്ഥ അവകാശികള്‍....,.....അതെപ്പട്യോര്ത്തുകൊണ്ട് ഞാന്‍ കണ്ണുകളടച്ചു.
തേങ്ങാ ഉടച്ചിരിക്കുന്നു.ആദ്യ കമന്റ് ഞാന്‍...................
ReplyDeleteപോരട്ടെ കിടിലന്‍ പോസ്റ്റുകള്‍ ഇനിയും
:)
പറക്കും കുറുക്കന്: വിചിത്രമായ പേര്
ReplyDeleteകഥയങ്ങ് രസച്ചരട് മുറുകുന്ന വിധം വളര്ന്നില്ലയെന്ന് പറയട്ടെ
അക്ഷരത്തെറ്റുകള്‍ അല്പം ശ്രദ്ധിക്കാം
ഇനിയും അധികം എഴുതൂ, നല്ല നല്ല കഥകള്‍ പിറക്കട്ടെ
ആശംസകള്‍!!
[കഥയില്‍ ഒത്തിരി ഉപമകളായാല് അതിന്റെ ഭംഗിപോകുമെന്നാണെന്റെ അഭിപ്രായം]
ഇംഗ്ലീഷ് സുന്ദരിയെപ്പോലെ
ചട്ട്കാലന്‍ നായയെപ്പോലെ
ഒരു കാക്കയെപ്പോലെ
ഉറുബുകലെപ്പോലെ
ഒരു തേരട്ടയെപ്പോലെ
ഒരു മെഴുകുതിരിപോലെ
present sir....
ReplyDeleteജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നോക്കിക്കാണാന്‍ ശ്രമിക്കുന്നു കഥ! ഇനിയും എഴുതുക !! നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കുന്നു ....!!
ReplyDeleteബൂലോകത്തേയ്ക്ക് സ്വാഗതം.
ReplyDeleteSimile (Upama)is widely accepted in every form of literature...
ReplyDeleteIt doesn't count how many times, simile is used, but where and what for they are used. If the reader and writer, both can justify the usage, then... No worry...
The symbols used are really explicit in nature..
Keep rolling...
A rolling stone gathers no moss>..