ഞാന്‍ കവി
കവിത പേറുന്നവന്‍
തോള്‍സഞ്ചി അയഞ്ഞ ജുബ്ബ
അതെല്ലാം എന്‍റെത്
ചോരയില്‍ മുക്കിയെഴുതുന്നത്
ജീവിതം.
ഞാനും കവി.
നീ സ്ത്രീയല്ലേ?
നീ കവിയല്ല,കടലാസാണ്
അറിയില്ലേ?
മഷിക്കുപ്പികള്‍ എന്‍റെത് മാത്രം.
തൂലികയും എനിക്കുള്ളത്.
എന്‍റെ കവിത?
നീ, നിന്‍റെ വക്കുപൊട്ടിയ കവിതകള്‍,
വെട്ടുക വേഗം ശവക്കുഴികള്‍..
നീയെന്തിനു വളര്‍ച്ചയില്ലാത്ത
ചിന്തകളെ പെറ്റുകൂട്ടുന്നത്
ഭ്രൂണമുടച്ചു തകര്‍ത്തെറിയൂ
അത് മുരടിച്ചതാണ്.
കവിത ചുമക്കേണ്ടവന്‍
ഞാന്‍ തന്നെയാണ്
നിനക്ക് കവിതയില്ല.
കാരണം നീ ഗര്‍ഭപാത്രം മാത്രമാണ്.
നീ ചുമക്കേണ്ടത് കവിതയല്ല,
ഇനിയുമൊരായിരം കവികളെമാത്രം.
കവിത പേറുന്നവന്‍
തോള്‍സഞ്ചി അയഞ്ഞ ജുബ്ബ
അതെല്ലാം എന്‍റെത്
ചോരയില്‍ മുക്കിയെഴുതുന്നത്
ജീവിതം.
ഞാനും കവി.
നീ സ്ത്രീയല്ലേ?
നീ കവിയല്ല,കടലാസാണ്
അറിയില്ലേ?
മഷിക്കുപ്പികള്‍ എന്‍റെത് മാത്രം.
തൂലികയും എനിക്കുള്ളത്.
എന്‍റെ കവിത?
നീ, നിന്‍റെ വക്കുപൊട്ടിയ കവിതകള്‍,
വെട്ടുക വേഗം ശവക്കുഴികള്‍..
നീയെന്തിനു വളര്‍ച്ചയില്ലാത്ത
ചിന്തകളെ പെറ്റുകൂട്ടുന്നത്
ഭ്രൂണമുടച്ചു തകര്‍ത്തെറിയൂ
അത് മുരടിച്ചതാണ്.
കവിത ചുമക്കേണ്ടവന്‍
ഞാന്‍ തന്നെയാണ്
നിനക്ക് കവിതയില്ല.
കാരണം നീ ഗര്‍ഭപാത്രം മാത്രമാണ്.
നീ ചുമക്കേണ്ടത് കവിതയല്ല,
ഇനിയുമൊരായിരം കവികളെമാത്രം.
വിയോജിക്കുന്നു
ReplyDeleteകവിതകളെപ്പെറ്റ ഗര്‍ഭപാത്രങ്ങളെത്രയെത്ര
(മുമ്പ് പോസ്റ്റ് ചെയ്തിരുന്നതാണല്ലോ ഇക്കവിത)
കവിയല്ല,കടലാസാണ്
ReplyDelete